കോവിഡ്​ പ്രതിരോധം: മാർക്കറ്റുകളിൽ കർശന പരിശോധനക്ക്​ നിർദേശം

കൊച്ചി: ജില്ലയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കോർപറേഷൻ പരിധിയിലെ എല്ലാ മാർക്കറ്റുകളിലും പരിശോധന കർശനമാക്കാൻ തീരുമാനം. പെരുമ്പടപ്പ് മാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടും. വള്ളങ്ങളുടെ ലാൻഡിങ്​ കേന്ദ്രങ്ങളിൽ നടക്കുന്ന മത്സ്യക്കച്ചവടത്തിനും നിരോധനം ബാധകമാണെന്ന് മേയർ സൗമിനി ജയിൻ അറിയിച്ചു. കച്ചവടക്കാർക്ക് നോട്ടീസ് നൽകിവരുകയാണ്​. വ്യാഴാഴ്​ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ഫസ്​റ്റ്​ലൈൻ ട്രീറ്റ്‌മൻെറ്​ സൻെറർ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ ഓഫിസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സമീപത്തെ മത്സ്യക്കച്ചവടവും നിരോധിക്കും. കോവിഡ് രൂക്ഷമായ ചെല്ലാനം, കണ്ണമാലി ഭാഗങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ മറ്റു പ്രദേശങ്ങളിൽ കച്ചവടം നടത്തുന്നത് ഒഴിവാക്കാനാണ്​ നടപടിയെന്നും മേയർ അറിയിച്ചു. മട്ടാഞ്ചേരി ടൗൺഹാൾ, പള്ളുരുത്തി കമ്യൂണിറ്റിഹാൾ എന്നിവിടങ്ങൾ ചികിത്സ കേന്ദ്രങ്ങളായി മാറും. ഓരോ ഡിവിഷനിലും ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്താൻ കൗൺസിലർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അനധികൃത കച്ചവടങ്ങൾ നിയന്ത്രിക്കാനും ഡിവിഷൻ തലത്തിൽ ജാഗ്രത സമിതികൾ ചേരാനും തീരുമാനിച്ചു. എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.ടി. തോമസ്, ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.