നുവാൽസ്​ ടീമിന്​​ ഒരുലക്ഷം

കൊച്ചി: രാജ്യാന്തര മൂട്ട് കോർട്ട് മത്സരങ്ങളിൽ ജേതാക്കളാകുന്ന നുവാൽസ് ടീമിന് ഒരുലക്ഷം രൂപ കാഷ് പ്രൈസ് നൽകാൻ നുവാൽസ് എക്സിക്യൂട്ടിവ് കൗൺസിൽ തീരുമാനിച്ചു. അമേരിക്കയിലെ സ്​റ്റെറ്റ്​സൺ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ അഞ്ചിന്​ നടന്ന 24ാമത് അന്താരാഷ്​ട്ര പരിസ്ഥിതി മൂട്ട് കോർട്ട് മത്സരത്തിൽ ജേതാക്കളായ നുവാൽസ് ടീമിന് തുക നൽകും. അവസാനവർഷ വിദ്യാർഥികളായ ശിൽപ പ്രസാദ്, പ്രണവ് വല്യത്താൻ, മൂന്നാംവർഷ വിദ്യാർഥിനി അഷ്ണ ദേവപ്രസാദ്‌ എന്നിവരാണ് ജേതാക്കൾ. യോഗത്തിൽ ജസ്​റ്റിസ് അനിൽ നരേന്ദ്രൻ, ഐഷ പോറ്റി എം.എൽ.എ എന്നിവർ പങ്കെടുത്തു. വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.