പ്ലസ് ടുവിന്​ ഫുൾ എ പ്ലസ്; ഇരട്ട സഹോദരികളുടെ വിജയത്തിന് ഇരട്ടിമധുരം

കീഴ്മാട്: എസ്.എസ്.എൽ.സിക്ക് പിന്നാലെ പ്ലസ് ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഇരട്ട സഹോദരികളുടെ വിജയത്തിന് ഇരട്ടിമധുരം. കീഴ്മാട് പഞ്ചായത്തിലെ ചാലക്കൽ വേഴപ്പിള്ളി (കിഴക്കേ താഴത്ത്) ഹാഷിം- ഖദീജാബീവി ദമ്പതികളുടെ ഇരട്ടകളായ ഐഷ നസ്റിനും അഫ്സിയ നസ്നിനുമാണ് പ്ലസ് ടു പരീക്ഷയിൽ ഉജ്ജ്വല വിജയം നേടി അഭിമാനമായത്. ഐഷ നസ്റിൻ പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും അഫ്സിയ നസ്നിൻ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലുമാണ് പ്ലസ് ടു പഠിച്ചത്. ദാറുസ്സലാം സ്കൂളിൽ ഒരേ ക്ലാസിൽ പഠിച്ച ഇവർ 10ാം ക്ലാസിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. EKG ALY-ISHA, AFSIYA പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഇരട്ടകളായ ഐഷ നസ്റിനും അഫ്സിയ നസ്നിനും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.