യുവാവിനെ കുത്തിയ ആളെ നാട്ടുകാര്‍ പിടികൂടി

പെരുമ്പാവൂര്‍: പട്ടാലിലെ ചെമ്മനം പെട്രോള്‍ പമ്പിന് മുന്നില്‍ പൊലീസില്‍ ഏല്‍പിച്ചു. പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശി സഞ്​ജുവാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടിന് പമ്പില്‍ പെട്രോള്‍ നിറക്കാനെത്തിയ കാവുംപുറം കണ്ണാടന്‍ വീട്ടില്‍ ജോറിസി​ൻെറ കാലിലൂടെ പ്രതിയുടെ സ്‌കൂട്ടര്‍ കയറിയിറങ്ങി. ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. പ്രതി ​ൈകയില്‍ കരുതിയ കത്തിയെടുത്ത് ജോറിസിനെ കുത്തുകയായിരുന്നു. ജോറിസി​ൻെറ വയറി​ൻെറ ഇടതുഭാഗത്ത് പരിക്കേറ്റു. സംഭവം കണ്ടുനിന്നവര്‍ അക്രമിയെ കീഴ്‌പ്പെടുത്തി പൊലീസിന്​ കൈമാറി. ജോറിസ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുള്ള പ്രതിയും താലൂക്ക് ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്. ഇയാള്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാ​െണന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.