പിഎച്ച്.ഡി ഇൻക്രിമെൻറ്​ തടഞ്ഞു​െവച്ചതിനെതിരെ ഹരജി

പിഎച്ച്.ഡി ഇൻക്രിമൻെറ്​ തടഞ്ഞു​െവച്ചതിനെതിരെ ഹരജി കൊച്ചി: ഏഴാം ശമ്പള പരിഷ്കരണ നിർദേശത്തിൽ കോളജ് അധ്യാപകർക്ക്​ പ്രഖ്യാപിച്ച പിഎച്ച്.ഡി ഇൻക്രിമൻെറ്​ തടഞ്ഞു​െവച്ചതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറി​ൻെറയും യു.ജി.സിയുടെയും വിശദീകരണം തേടി. യു.ജി.സി നിബന്ധനകൾക്ക്​ വിരുദ്ധമായാണ് ശമ്പള പരിഷ്കരണത്തിൽ മാറ്റം വരുത്തിയതെന്ന് ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷനും പ്രസിഡൻറ്​ കെ. ജോബി തോമസ് ഉൾപ്പെടെ 20 അധ്യാപകരും നൽകിയ ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ്​ ഉത്തരവ്​. ഏഴാം ശമ്പള പരിഷ്കരണം സംബന്ധിച്ച് 2018 ജൂ​ൈല 18ലെ യു.ജി.സി നിബന്ധനകൾ പ്രാബല്യത്തിലാക്കി 2019 ജൂൺ ആറിന് ഉത്തരവിറക്കിയെങ്കിലും പിഎച്ച്.ഡി ഇൻക്രിമൻെറ്​ സംബന്ധിച്ച വ്യവസ്ഥകൾ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ്​ ഹരജി. ഏഴാം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള വേതന വർധന കേരളത്തിലെ കോളജ് അധ്യാപകർക്ക് നൽകാത്തതിനെതിരായ ഹരജിയും കോടതിയു​െട പരിഗണനയിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.