മരിച്ച വയോധികന്​ കോവിഡില്ല; ആശങ്ക അകന്നു

മൂവാറ്റുപുഴ: ഒരു നാടിനെയാകെ ആശങ്കയിലാക്കിയ കോവിഡ് ഭീതി ഒടുവിൽ ഒഴിഞ്ഞു. ന്യുമോണിയ ബാധിച്ച് മരിച്ച വയോധിക​ൻെറ കോവിഡ് പരിശോധനഫലം ​െനഗറ്റിവ്. ഞായറാഴ്ച രാത്രി മരിച്ച പേഴക്കാപ്പിള്ളി മണലിക്കുടി പരീതി​ൻെറ മൃതദേഹം കോവിഡ്​​ സംശയത്തെത്തുടർന്ന് പരിശോധനക്ക്​ കളമശ്ശേരിയിലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പരിശോധനഫലം നെഗറ്റിവായതോടെയാണ് നാടി​ൻെറ ആശങ്ക ഒഴിഞ്ഞത്. ഇദ്ദേഹത്തിന് കോവിഡ് ആ​െണന്ന അഭ്യൂഹം ഉയർന്നതോടെ ഒരുപ്രദേശമാകെ മുൾമുനയിലായിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച പുല്ലുവഴി സ്വദേശിക്കൊപ്പം ഇദ്ദേഹവും ന്യുമോണിയ ബാധിച്ച് ഐ.സി.യുവിൽ ചികിത്സയിൽ ഉണ്ടായിരുന്നു. മരിക്കുന്നതിനുമുമ്പ്​ ഇദ്ദേഹത്തെ കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം ഒട്ടേറെ പേർ എത്തിയിരുന്നു. മൃതദേഹം കോവിഡ് പരിശോധനക്ക്​ അയ​െച്ചന്ന വിവരം പുറത്തുവന്നതോടെ പ്രദേശവാസികളാകെ പരിഭ്രാന്തിയിലായിലായിരുന്നു. നിരവധി പേർ സ്വയം നിരീക്ഷണത്തിൽ പോവുകയും ചെയ്തിരുന്നു. വൈകീട്ടോടെ പുന്നോപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.