പായിപ്ര മൈക്രോവേവ് മല മയക്കുമരുന്ന് ലോബിയുടെ പിടിയിൽ

ഇതുവഴി നടക്കാൻ പോലും നാട്ടുകാർക്ക്​ ഭയം മൂവാറ്റുപുഴ: പായിപ്ര ​െമെക്രോവേവ് മല മയക്കുമരുന്ന് ലോബിയുടെ പിടിയിൽ. മൈക്രോവേവ് സ്​റ്റേഷൻ സ്ഥിതി ചെയ്യുന്ന മലയിലെ സ്​റ്റേഷൻ പരിസരമടക്കം ലഹരി ഉപഭോക്താക്കളുടെ കേന്ദ്രമായി മാറിയിട്ട് നാളുകളായി. ഉപഭോക്താക്കൾക്ക് വിഹരിക്കാനുള്ള സൗകര്യം ഒരുക്കിയാണ് ലോബി ഇങ്ങോട്ട് ആളുകളെ ആകർഷിക്കുന്നത്. ഇവിടെയുള്ള വിശാലമായ പാറപ്പുറമാണ് ഒരുകൂട്ടരുടെ കേന്ദ്രമെങ്കിൽ, മറ്റൊരു കൂട്ടർ ​െമെക്രോ റോഡിന്​ ​വശത്തുള്ള മനോഹരമായ പാറപ്പുറമാണ്​ ഉപയോഗിക്കുന്നത്. പൊലീസിനും എക്​സൈസിനും എളുപ്പത്തിൽ എത്താൻ കഴിയില്ലെന്നതാണ്​ ഇവിടം ലഹരി ഉപഭോക്താക്കളുടെ ഇഷ്​ട താവളമാക്കി മാറ്റുന്നത്​. ലഹരി ഉപഭോക്താക്കളുടെ താവളമായതോടെ നാട്ടുകാർ ഇതുവഴി നടക്കാൻ പോലും ഭയപ്പെടുകയാണ്. നേരത്തേ പരാതികളെ തുടർന്ന് ചില പരിശോധനകൾ നടന്നുവെങ്കിലും പിന്നീട് ഉദ്യോഗസ്ഥരാരും ഇങ്ങോട്ട് എത്തി നോക്കാറി​െല്ലന്ന് നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.