കോവിഡ്​: ചാരുംമൂട് നൂറനാട് മേഖലയിൽ ആശങ്കയേറി

ചാരുംമൂട്: ഐ.ടി.ബി.പി ക്യാമ്പിലെ കോവിഡ് വ്യാപനത്തിന്​ പിന്നാലെ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചാരുംമൂട് നൂറനാട് മേഖലയിൽ ആശങ്കയേറി. മേഖലയിൽ വീടുകളിൽ ക്വാറൻറീൻ ആയിരുന്ന ചിലർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചുനക്കര നടുവിൽ നൗഫൽ മൻസിലിൽ നസീറാണ്​ (47) മരിച്ചത്. ഉദരസംബന്ധമായ രോഗം ബാധിച്ചിരുന്ന ഇദ്ദേഹം പ്രവാസികളുടെ സഹായത്തോടെയാണ് സൗദിയിൽനിന്നും ഈ മാസം ആദ്യം നാട്ടിൽ വന്നത്. കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം വീട്ടിൽ ക്വാറൻറീനിൽ കഴിഞ്ഞുവന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജിൽ​െവച്ചാണ്‌ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദേഹത്തി​ൻെറ വീടുമായും വീട്ടുകാരുമായും സമ്പർക്കത്തിലുണ്ടായിരുന്നവരുടെ ലിസ്​റ്റ്​ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയാറാക്കി വരികയാണ്. നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക്​ കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ക്യാമ്പിലെ രോഗബാധിതരുടെ എണ്ണം 136 ആയി. 16 സേനാംഗങ്ങളുടെ സ്രവ സാമ്പിൾ കൂടി ശേഖരിച്ചു. ക്യാമ്പിന് പുറത്ത് താമസിക്കുന്ന ഉദ്യോഗസ്ഥരുടെയും ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെയും സാംപിളുകൾ ബുധനാഴ്ച ചാരുംമൂട്ടിലുള്ള കേന്ദ്രത്തിൽ​െവച്ച് ശേഖരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. മേഖലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതി​ൻെറ ഭാഗമായി ചാരുംമൂട് ജങ്ഷനിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തുകയും കെ.പി. റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊലീസ് നിരീക്ഷണവും ശക്തമാക്കി. ചിത്രം AP62 Barricade ചാരുംമൂട് ജങ്​ഷനിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.