ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ഗുരുപുരം പാതിരപ്പള്ളി റോഡില്‍ പോറ്റി ജങ്​ഷന്‍ പടിഞ്ഞാറ് വശം കലുങ്ക് പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ 17 മുതല്‍ റോഡില്‍ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്​റ്റൻറ്​ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ക്വട്ടേഷന്‍ ക്ഷണിച്ചു ആലപ്പുഴ: ഗവണ്‍മൻെറ്​ ടി.ഡി മെഡിക്കല്‍ കോളജിലെ കുഴല്‍കിണറി​ൻെറ ശേഷി വർധിപ്പിക്കുന്നതിന് 10 എച്ച്​.പി. പമ്പ് സെറ്റി​ൻെറ അറ്റകുറ്റപ്പണികള്‍ ചെയ്ത് കേടായ ഭാഗങ്ങള്‍ മാറ്റി പുനഃസ്ഥാപിക്കുന്ന പ്രവൃത്തിക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. 30ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. അന്നേ ദിവസം രണ്ട് മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിശദവിവരങ്ങള്‍ 29ന് വൈകീട്ട് 4മണി വരെ കോളജ് കാര്യാലയത്തില്‍നിന്നും ലഭിക്കും. ഫോണ്‍: 0477 2282015. സമാശ്വാസ പദ്ധതിക്ക് അപേക്ഷിക്കാം ആലപ്പുഴ: കോവിഡ് 19 മൂലം എം.എസ്.എം.ഇ മേഖലയ്ക്കുണ്ടായ നഷ്​ടം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാറൻറി പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനായി വായ്പയെടുത്തിട്ടുള്ള മുഴുവൻ വ്യവസായ ബിസിനസ് സംരംഭങ്ങൾക്കും അതത് ബാങ്കുകളിൽ അപേക്ഷ നൽകാം. ഫെബ്രുവരി 29ന്​ ബാക്കി നിൽക്കുന്ന വായ്​പയുടെ 20 ശതമാനം അധിക വായ്​പയായും ലഭിക്കും. ഇതിന് വേണ്ടി പ്രത്യേക രേഖകളോ സെക്യൂരിറ്റിയോ നൽകേണ്ട. അപേക്ഷകർ അതത് താലൂക്ക് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. ഫോൺ: 9496 333376.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.