മരട് രാജ്യാന്തര മാർക്കറ്റി​െൻറ സുരക്ഷ മാനദണ്ഡം ശക്തമാക്കി

മരട് രാജ്യാന്തര മാർക്കറ്റി​ൻെറ സുരക്ഷ മാനദണ്ഡം ശക്തമാക്കി നെട്ടൂർ: കോവിഡ് പടരുന്ന സാഹചര്യത്തിൽ നെട്ടൂരിലെ മരട് രാജ്യാന്തര മാർക്കറ്റിൽ സുരക്ഷ മാനദണ്ഡങ്ങൾ ശക്തമാക്കി. തിങ്കളാഴ്ച രാവിലെ മാർക്കറ്റ് തുറക്കുന്നതിന് മുന്നോടിയായി മാർക്കറ്റിലെ എല്ലാ വ്യാപാരികളും എത്തി ഒത്തൊരുമിച്ച് കടകളിലെ കൂട്ടം കൂടലുകളും മറ്റും ഒഴിവാക്കാൻ ശ്രമം ആരംഭിച്ചു. തൃപ്പൂണിത്തുറയിൽനിന്ന് എത്തിയ അഗ്‌നി രക്ഷാസേന മാർക്കറ്റി​ൻെറ ലേല ഹാളും മറ്റും അണുമുക്തമാക്കി. കൂടാതെ രാവിലെ എത്തിയ പച്ചക്കറികൾ ഉൾപ്പെടെയുള്ളവ നിലത്ത് വിതറിയിടാതെ ചാക്കിൽ തന്നെ വെച്ചാണ് വിൽപന നടത്തുന്നത്. കഴിഞ്ഞ ദിവസം കോവിഡ് 19 പോസിറ്റീവായ ആലുവ വെളിയത്തുനാട് സ്വദേശി 67 വയസ്സുള്ളയാൾ ജൂലൈ രണ്ടിന് മരട് മാർക്കറ്റി​ൻെറ ലേലഹാൾ സന്ദർശിച്ചിരുന്നു. ആഴ്ചയിൽ വ്യാഴാഴ്ച മാത്രമാണ് ലേലഹാൾ തുറന്ന് പ്രവർത്തിക്കുന്നത്. രണ്ടാം തീയതി ഇയാൾ മാർക്കറ്റിലെത്തിയപ്പോൾ തെർമോമീറ്റർ ​െവച്ച് പരിശോധിച്ചാണ് ഇയാളെ അകത്ത് കയറ്റിയത്. എന്നാൽ അന്ന് പനിയുണ്ടായിരുന്നില്ല. ജൂലൈ നാലിനാണ് ഇയാൾക്ക് പനി വരുന്നതും എട്ടിനാണ് രോഗം സ്ഥിരീകരിക്കുന്നതും. ദിവസവും പുലർച്ച മുതൽ ധാരാളം പേരാണ് മാർക്കറ്റിനകത്ത് കച്ചവടത്തിനും മറ്റുമായി എത്തി കൊണ്ടിരിക്കുന്നത്. ചരക്കുകളുമായെത്തുന്ന വാഹനങ്ങൾ വേറേയും, അടുത്തിടെ സമീപ പ്രദേശങ്ങളിലുണ്ടായ മാർക്കറ്റിനകത്തെ തിക്കും, തിരക്കും കാരണം മാർക്കറ്റുകൾ അടപ്പിക്കുന്നത് വരെയുണ്ടായ നടപടികൾ സർക്കാർ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതി​ൻെറ പ്രചോദനം ഉൾകൊണ്ടാണ് ഇങ്ങനെ തീരുമാനമെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.