യു.എ.ഇയിലേക്ക് സർവിസ്​ തുടങ്ങി; യാത്രക്കാർ കുറവ്​

നെടുമ്പാശ്ശേരി: യു.എ.ഇയിലേക്കും തിരിച്ചും ചില വിമാനകമ്പനികൾ പരിമിത തോതിൽ സർവിസ്​ തുടങ്ങിയെങ്കിലും യാത്രക്കാർ കുറവ്​. തുടർന്ന് വിമാനകമ്പനികൾ പലതും സർവിസുകൾ റദ്ദാക്കി. പല വിമാനങ്ങളിലും പകുതി യാത്രക്കാർ പോലുമില്ലാത്ത അവസ്ഥയാണ്​. കഴിഞ്ഞ രണ്ടുദിവസവും ദുബൈക്കുള്ള രണ്ട് സർവിസുകളിൽ ഒന്നുവീതം എമിറേറ്റ്സ്​ റദ്ദാക്കി. സ്​പൈസ്​ ജെറ്റ്​ റാസൽഖൈമ സർവിസും റദ്ദാക്കി. ദുബൈയിൽനിന്ന്​ കൊച്ചിയിലേക്കുള്ള ചില വിമാന സർവിസുകളും റദ്ദാക്കി. അടുത്ത മാസം രാജ്യാന്തര സർവിസുകൾ പുനരാരംഭിക്കുമെന്ന സൂചന വിമാനകമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നൽകിയിട്ടുണ്ട്. ചില കമ്പനികൾ ടിക്കറ്റ് വിതരണത്തിന്​ മാർക്കറ്റിങ്​ പ്രവർത്തനങ്ങളും ആരംഭിച്ചു. കൊറോണയില്ലെന്ന് ഉറപ്പുള്ളവർക്ക് മാത്രം യാത്രാനുമതി നൽകുന്നതാണ് പരിഗണിക്കുന്നതെന്നറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.