മുഖ്യമന്ത്രി രാജിവെക്കണം ^എൻ. വേണുഗോപാൽ

മുഖ്യമന്ത്രി രാജിവെക്കണം -എൻ. വേണുഗോപാൽ കൊച്ചി: സ്വർണക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ബന്ധം വ്യക്തമായതിനാൽ അന്വേഷണം നീതിപൂർവമാകുന്നതിന്​ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കെ.പി.സി.സി വക്താവ് എൻ. വേണുഗോപാൽ. തൃക്കാക്കര മുനിസിപ്പൽ ഓഫിസിന്​ മുന്നിൽ ​െഎ.എൻ.ടി.യു.സി തൃക്കാക്കര മേഖല പ്രവർത്തകർ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ദേശീയ വർക്കിങ് കമ്മിറ്റി അംഗം കെ.എം. ഉമ്മർ അധ്യക്ഷത വഹിച്ചു. എം.എ. ബദർ, സി.പി. അലിയാർ, കെ.എം. അബ്​ദുൽസലാം, ആയി പാറേക്കാട്ടിൽ, സഹീർ വാഴക്കാല, എം.ഒ. വർഗീസ്, അൻവർ വെണ്ണല, സി. സിദ്ദീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.