പുളിങ്കുന്ന്​ പഞ്ചായത്ത്​ കണ്ടെയ്​ൻമെൻറ്​ സോൺ

പുളിങ്കുന്ന്​ പഞ്ചായത്ത്​ കണ്ടെയ്​ൻമൻെറ്​ സോൺ ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയ്​ന്‍മൻെറ്​ സോണായി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവിട്ടു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചയാള്‍ക്ക് പഞ്ചായത്തിലെ ഒട്ടനവധി ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്തിലെ 5,6,14,15 വാര്‍ഡുകള്‍ നിലവില്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളാണ്. രോഗ വ്യാപനം തടയുന്നതിന് പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയ്​ന്‍മൻെറ്​ സോണ്‍ ആക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയ്​ന്‍മൻെറ്​ സോണാക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഉത്തരവിട്ടത്. പഞ്ചായത്തിലെ വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യ സഹായത്തിനുമുള്ള യാത്രക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടാകും. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലൂടെ ഗതാഗതം അനുവദിച്ചിട്ടുണ്ട്​. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ 8 മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ 8 മണി മുതല്‍ ഉച്ചക്ക്​ 2 മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. നാലിലധികം ആളുകള്‍ കൂട്ടംകൂടാനും പാടില്ല. പ്രദേശത്ത്​ പൊലീസ്, തദ്ദേശസ്വയം ഭരണ വകുപ്പ്​, ആരോഗ്യവിഭാഗം എന്നിവയുടെ നിരീക്ഷണവും ശക്തമാക്കും. ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവക്ക്​ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ മാത്രം അവശ്യജീവനക്കാരെ ​െവച്ച് പ്രവര്‍ത്തിപ്പിക്കാം. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐ.പി.സി ​െസക്​ഷ​ന്‍ 188, 269 പ്രകാരവും നടപടി സ്വീകരിക്കുമെന്നും കലക്​ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.