നാല് സബ് രജിസ്ട്രാര്‍ ഓഫിസുകൾ ചൊവ്വാഴ്​ച ഉദ്​ഘാടനം ചെയ്യും

ആലപ്പുഴ: സംസ്ഥാനത്തെ ആറ് സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്​ച രാവിലെ 11ന്​ വിഡിയോ കോണ്‍ഫറൻസ്​ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ഇ-സ്​റ്റാമ്പിങ്​, ഇ.പേയ്മൻെറ്​ രേഖകളുടെ ഡിജിറ്റലൈസേഷന്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഈ ഓഫിസുകളിൽ ലഭ്യമാക്കും. അടിസ്ഥാന സൗകര്യവികസനത്തി​ൻെറ ഭാഗമായി കിഫ്ബി മുഖാന്തരം 100 കോടി രൂപ ചെലവഴിച്ച് കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ രജിസ്ട്രേഷന്‍ കോപ്ലക്സുകള്‍ ഉൾപ്പെടെ വിവിധ ജില്ലകളിലായി 51 ഓഫിസ് കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിച്ചു വരികയാണ്. നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനത്തിന് സജ്ജമായ മാരാരിക്കുളം, ഉടുമ്പന്‍ചോല, തോപ്രാംകുടി, നടുവണ്ണൂര്‍ എന്നീ നാലു സബ് രജിസ്​ട്രാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. മാനന്തവാടി, തൃപ്രയാര്‍ എന്നീ സബ് രജിസ്​ട്രാര്‍ ഓഫിസുകളുടെ നിർമാണോദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിക്കും. പൊതുമരാമത്ത്​ മന്ത്രി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. നികുതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാകേഷ്കുമാര്‍ സിങ്​ , രജിസ്ട്രേഷന്‍ ഐ.ജി കെ. ഇമ്പശേകര്‍ എന്നിവരും പങ്കെടുക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, വൈദ്യുതി മന്ത്രി എം.എം. മണി, എം.എല്‍.എ മാരായ റോഷി അഗസ്​റ്റിന്‍, ഗീതാഗോപി, പുരുഷന്‍ കടലുണ്ടി, ഒ.ആര്‍.കേളു, എന്നിവര്‍ പ്രാദേശിക ഉദ്ഘാടന പരിപാടികളില്‍ നേതൃത്വം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.