ജന്മദിന സമ്മേളനം

പള്ളിക്കര: കേരള ദലിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക്ക്) ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നടന്ന സംഘടനയുടെ ഒന്നാം സംസ്ഥാന സെക്രട്ടറി പി.എം. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ്​ വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ പട്ടികജാതി കോളനികളിലടക്കം അടിയന്തരമായി ശുചീകരണം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ പി.സി. ചെല്ലപ്പന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ തങ്കപ്പന്‍ പട്ടിമറ്റം, എം.സി. കുഞ്ഞപ്പന്‍, രമണി തങ്കപ്പന്‍, പി.ടി. രോഷിത്ത് എന്നിവര്‍ പങ്കെടുത്തു. കാന നിർമാണം നാട്ടുകാര്‍ തടഞ്ഞു കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പട്ടിമറ്റം ചെങ്ങര ഭാഗത്ത് ഏഴ്, എട്ട് വാര്‍ഡുകളിലെ കാന നിർമാണം നാട്ടുകാര്‍ തടഞ്ഞു. രണ്ട് വാര്‍ഡിനെ തമ്മില്‍ ബന്ധിപ്പിക്കുന്ന പെരിയാര്‍ വാലിക്ക് കുറുകെ നിർമിക്കുന്ന കാന പഴയ കാനയിലേക്ക് ബന്ധിപ്പിക്കുന്ന രൂപത്തിലാണ് നിർമാണം. എന്നാല്‍, പഴയ കാന പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അതിനാല്‍ കുറച്ചു ഭാഗത്ത് മാത്രം കാന നിർമിച്ചതുകൊണ്ട് കാര്യമി​െല്ലന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ പ്രളയകാലത്ത് എട്ടാം വാര്‍ഡ് പ്രദേശത്ത് വെള്ളം കയറിയിരുന്നു. പുതിയ എസ്​റ്റിമേറ്റ് തയാറാക്കി പൂര്‍ണരൂപത്തില്‍ കാന നിർമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. പ്രഭാകരന്‍, വാര്‍ഡ് അംഗം ശ്യാമള സുരേഷ്, പെരിയാര്‍ വാലി എക്‌സി. എൻജിനീയര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.