യൂത്ത് കോൺഗ്രസ്‌ പ്രകടനം

മൂവാറ്റുപുഴ: സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കാവുങ്കര പാർട്ടി ഓഫിസിൽനിന്ന് തുടങ്ങിയ പ്രകടനം കച്ചേരിത്താഴത്ത്​ പൊലീസ് തടയാൻ ശ്രമിച്ചത് സംഘർഷം സൃഷ്​ടിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്​റ്റ്​ ചെയ്തുനീക്കി. നിയോജക മണ്ഡലം പ്രസിഡൻറ്​ സമീർ കോണിക്കൽ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ആബിദ് അലി, മുഹമ്മദ്‌ റഫീഖ്, ഷാൻ മുഹമ്മദ്‌, റിയാസ് താമരപ്പിള്ളിൽ, ഫൈസൽ വടക്കനേത്ത്, എം.സി. വിനയൻ, ജിക്കു താണിവിടൺ, ജി​േൻറാ ടോമി, റംഷാദ് റഫീഖ്, ജെറിൻ ജേക്കബ്, പോൾ, ഷൗക്കത്തലി, എ.എൻ. നസീഫ്, എൽദോ ബാബു എന്നിവർ പങ്കെടുത്തു. ചിത്രം EM Mvpa Youth Con Kolam Kathikkal മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.