തോക്കും കഞ്ചാവുമായി യുവാവ് പിടിയിൽ

Add to P/2 lead മുട്ടം: തോക്കും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. വെങ്ങല്ലൂർ ഇടത്തിപ്പറമ്പിൽ അജ്​മലിൽനിന്നാണ് ​(25) ​1.100 കി​​ലോ കഞ്ചാവും എയർ പിസ്റ്റളും ​പിടിച്ചെടുത്തത്​. ഇതോടൊപ്പം ഒരു ബൈക്കും ചെറിയ ഡിജിറ്റൽ ത്രാസും കഞ്ചാവ് ചൂടാക്കി വലിക്കുന്ന കുഴലും കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് വാഹനത്തിലെത്തിച്ച് പൊതികളാക്കി വിൽപന നടത്തിവരുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അജ്മലിനെതിരെ വിവിധ കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ മാസം മ്രാല ഭാഗത്തെ വീട്ടിൽ അതിക്രമിച്ചുകയറി പേർഷ്യൻ പൂച്ചയെ കവർന്ന കേസിലെ ഒന്നാം പ്രതിയുമാണ് അജ്മൽ. ഈ കേസിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ഓണത്തോടനുബന്ധിച്ച്​ ഡി.ഐ.ജിയുടെ നിർദേശപ്രകാരമുള്ള സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അരുവിക്കുത്ത് വെള്ളച്ചാട്ടം പരിസരത്ത്​ സ്ഥിരം കഞ്ചാവ് മാഫിയ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശം ഏതാനും നാളുകളായി പൊലീസിന്‍റെ നിരീക്ഷണത്തിലാണ്​. മുട്ടം എസ്.ഐ വി.എ. അസീസ്, എ.എസ്.ഐമാരായ ടി.എം. ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ സിനാജ്, മാഹിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. tdl mltm1 അജ്മൽ (25) tdl mltm2 അജ്മലിന്‍റെ പക്കൽനിന്ന്​ പിടിച്ചെടുത്ത കഞ്ചാവും തോക്കും ഡിജിറ്റൽ ത്രാസും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.