വട്ടവടയിലെ പഴത്തോട്ടം മേഖല ഒറ്റപ്പെട്ടു

മൂന്നാർ: കനത്തമഴയിൽ വട്ടവട മേഖലയിൽ വ്യാപകമായി കൃഷിനാശവും മണ്ണിടിച്ചിലും. നിരവധി സ്ഥലങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കാരറ്റ് നശിച്ചു. കൃഷിയിടങ്ങളിൽ ദിവസങ്ങളോളം മഴവെള്ളം കെട്ടിനിന്നാണ് കാരറ്റുകൾ ചീഞ്ഞുപോയത്. നൂറുകണക്കിന് കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഇതുകൂടാതെയാണ് മണ്ണിടിച്ചിൽ. വീടുകൾക്ക് സമീപവും കൃഷിഭൂമിയിലും മണ്ണിടിയുന്നത് ജനങ്ങളിൽ ആശങ്ക പരത്തുകയാണ്. ചൊവ്വാഴ്ച രാവിലെ വട്ടവടയിൽനിന്ന്​ പഴത്തോട്ടത്തിലേക്ക് പോകുന്ന റോഡിൽ വലിയ മണ്ണിടിച്ചിലുണ്ടായി. ഇതോടെ പഴത്തോട്ടം മേഖല പൂർണമായും ഒറ്റപ്പെട്ടു. റോഡിലേക്ക് കല്ലും മരങ്ങളും വീണുകിടക്കുന്നത് നീക്കാനുള്ള ശ്രമം തുടരുകയാണ്. ചിത്രം 1 വട്ടവട പഴത്തോട്ടം റോഡിലുണ്ടായ മണ്ണിടിച്ചിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.