സ്വാതന്ത്ര്യ ദിനാഘോഷത്തിന്​ ഒരുങ്ങി അടിമാലി

അടിമാലി: സ്വാതന്ത്ര്യദിനാഘോഷം വർണാഭമാക്കാൻ അടിമാലി ഒരുങ്ങുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ റാലി സംഘടിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമാകാനാണ് തയാറെടുപ്പ്​. 2018ലെ മഹാപ്രളയവും തുടർന്ന്​ കോവിഡും അടിമാലിയിലെ സ്വാന്ത്ര്യദിനാഘോഷ പരിപാടികൾ തടസ്സപ്പെടുത്തിയിരുന്നു. ഇക്കുറി കോവിഡ് ഭീതി അൽപം മാറിയെങ്കിലും കനത്ത മഴ ആഘോഷ പരിപാടികൾക്ക്​ ഭീഷണിയാകുമെന്ന ആശങ്കയുണ്ട്​. പൊതുജനപങ്കാളിത്തംകൊണ്ട് സംസ്ഥാനത്തുതന്നെ ഏറ്റവും ശ്രദ്ധയാകർഷിച്ച അടിമാലിയിലെ സ്വാതന്ത്ര്യദിന റാലി വീണ്ടും എത്തുന്നതിൽ എല്ലാ മേഖലയും ആവേശത്തിലാണ്​. ആഗസ്റ്റ് 15ന് പതിനായിരങ്ങൾ അണിനിരക്കുന്ന റാലിക്കും പൊതുസമ്മേളനത്തിനുമുള്ള ഒരുക്കം നടക്കുന്നതായി ചെയർമാൻ എ. രാജ എം.എൽ.എ, ജനറൽ കൺവീനർ പി.വി. സ്‌കറിയ, പഞ്ചായത്ത് പ്രസിഡന്റ് സനിത സജി എന്നിവർ പറഞ്ഞു. വിദ്യാർഥികൾക്കുള്ള കലാ-കായിക മത്സരങ്ങൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ അലങ്കാര മത്സരം, റാലി കൊഴുപ്പിക്കാൻ വിവിധ മത്സരങ്ങൾ തുടങ്ങിയവ ഇത്തവണയും സംഘടിപ്പിക്കുമെന്ന്​ സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയാണ് മുഖ്യരക്ഷാധികാരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.