Posted On
date_range Updated On
date_range അനധികൃത മണൽ കടത്ത് കേസിൽ പ്രതി റിമാൻഡിൽ
പൂക്കോട്ടുംപാടം: അനധികൃതമായി മണൽ കടത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കരുളായി കളംകുന്ന് പാറക്കൽ ശ്രീകാന്തിനെ (27) ആഗസ്റ്റ് എട്ടിന് കരുളായി ഒഴലക്കൽ കടവിൽ ടിപ്പർ ലോറിയിൽ മണൽ കടത്തിയ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്.
പ്രതി ഒളിവിലായിരുന്നു. പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ സി.എൻ. സുകുമാരന്റെ നേതൃത്വത്തിൽ എ.എസ്.ഐ ജാഫർ, എസ്.സി.പി.ഒ അർഷാദ്, സി.പി.ഒ ഷൈൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.