പഠനവിസ നൽകാമെന്നു പറഞ്ഞ്പണം തട്ടിയ രണ്ടുപേർ പിടിയിൽ

കളമശ്ശേരി: വിദേശത്ത് പോകാൻ പഠന വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

മഞ്ഞുമ്മൽ സ്വദേശികളായ കുഴിയത്ത് വീട്ടിൽ ബിജോയ് (32), കോത്തായത്ത് വീട്ടിൽ ജിത്തു ജോർജ് (34) എന്നിവരെയാണ് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

മഞ്ഞുമ്മലിൽ അമ്പലനടയിൽ പ്രവർത്തിക്കുന്ന ക്രിസ് അക്കാദമി കരിയർ ഗൈഡൻസ് എന്ന സ്ഥാപനത്തിന്‍റെ മറവിലാണ് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂർ സ്വദേശിനി ജിഷ ബൈജുവിന്‍റെ പരാതിയിലാണ് അറസ്റ്റ്.

2020 സെപ്റ്റംബറിലാണ് ഇവരുടെ ബന്ധുവായ വിദ്യാർഥിക്ക് ഇറ്റലിയിൽ കമ്പ്യൂട്ടർ എൻജിനീയറിങ് പഠനത്തിന് വിസ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയത്.

വിസയും പണവും ലഭിക്കാതെ വന്നതോടെ ഏപ്രിൽ 30ന് പൊലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Two arrested for swindling money on study visas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.