കളഞ്ഞുകിട്ടിയ സ്വർണമാല തിരിച്ചുനൽകി മാതൃകയായി

കളമശേരി: നഗരസഭ ചിൽഡ്രൻസ് സയൻസ് പാർക്കിൽ നിന്ന് മകൾക്ക് കളഞ്ഞുകിട്ടിയ സ്വർണമാല തിരിച്ചു നൽകി വയറിങ് തൊഴിലാളിയുടെ കുടുംബം മാതൃകയായി. തേവയ്ക്കലിൽ വാടകക്ക് താമസിക്കുന്ന വട്ടവട സ്വദേശി സുരേഷിന്‍റെ മകൾക്ക് ലഭിച്ച മാലയാണ് ഉടമക്ക് തിരിച്ച് നൽകിയത്. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം പാർക്കിൽ പോയപ്പോഴാണ് കിഴക്കമ്പലം സെന്‍റ് ആന്‍റണീസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയായ മകൾ തുഷാരയ്ക്ക് സ്വർണ്ണമാല കളഞ്ഞുകിട്ടിയത്. കൗണ്ടറിൽ വിവരം പറഞ്ഞെങ്കിലും ആരും മാല നഷപ്പെട്ടതായി അറിയിച്ചിരുന്നില്ല. തുടർന്ന് ഫോൺ നമ്പർ നൽകി മാല കൈവശം സൂക്ഷിച്ചു.

രണ്ടു ദിവസത്തിന് ശേഷമാണ് മുപ്പത്തടം സ്വദേശി പി.ടി ജിനീഷ് മകളുടെ മാല നഷ്ടപെട്ടത് തിരക്കി പാർക്കിലെത്തുന്നത്. പലയിടങ്ങളിലും തിരഞ്ഞശേഷമാണ് പാർക്കിലെത്തിയത്. അവിടെ നിന്ന് സുരേഷിെന്‍റ നമ്പറിൽ ബന്ധപ്പെട്ട് മാല കിട്ടിയ വിവരം സ്ഥിരീകരിച്ചു.

പിന്നീട് ഇരുകൂട്ടരും കളമശേരി പൊലീസ് സ്റ്റേഷനിലെത്തി സി.ഐ പി.ആർ സന്തോഷിന്‍റെ സാന്നിദ്ധ്യത്തിൽ മാല ജിനീഷിന് കൈമാറുകയായിരുന്നു.

Tags:    
News Summary - The lost gold necklace was returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.