പള്ളിലാംകര ഗവ. എൽ.പി സ്കൂൾ

നേപ്പാളിൽനിന്നടക്കം വിദ്യാർഥികൾ; പള്ളിലാംകര സർക്കാർ സ്കൂൾ വേറെ ലെവൽ

കളമശ്ശേരി (എറണാകുളം): നേപ്പാളിൽനിന്നുള്ള വിദ്യാർഥികളടക്കം പഠിക്കുന്ന പള്ളിലാംകര സർക്കാർ എൽ.പി സ്കൂളിനും ഇക്കുറി ഓൺലൈനിലൂടെ പ്രവേശനോത്സവം. കളമശ്ശേരി നഗരസഭ പരിധിയിലെ ഹിദായത്ത് നഗറിലെ സ്കൂളിൽ നേപ്പാൾ, ബിഹാർ, ത്സാർഖണ്ഡ്​, ഛത്തിസ്​ഗഢ്​, ബംഗാൾ, അസം എന്നിവിടങ്ങളിൽനിന്നുള്ള 32 ഓളം കുട്ടികളാണ്​ പഠിക്കുന്നത്​.

കളമശ്ശേരിയിലെ ആദ്യ സർക്കാർ സ്കൂളാണിത്​. ആദ്യകാലത്ത് പ്രമുഖരടക്കം ഇവിടത്തെ വിദ്യാർഥികളായിരുന്നു. ഇപ്പോൾ നാട്ടുകാരായ വിദ്യാർഥികളില്ല. കഴിഞ്ഞ വർഷം 22 കുട്ടികളാണ് ഉണ്ടായിരുന്നത്. ഒന്നാം ക്ലാസിൽ ഇക്കുറി അഞ്ചുപേർ ചേർന്നിട്ടുണ്ട്. മൂന്ന്​ നഴ്സറി വിദ്യാർഥികളും ഉണ്ട്. പ്രദേശത്ത് വാടകക്ക് താമസിക്കുന്ന മലയാളി വിദ്യാർഥി ചേരുമെന്നറിയിച്ചിട്ടുണ്ട്.

ഓൺലൈൻ പഠനമായതിനാൽ എല്ലാവരും വീടുകളിലാണ്. മൊബെൽഫോണില്ലാത്ത കുറച്ചുപേർക്ക്​ സർക്കാർ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനാധ്യാപിക റസിയ അബ്ബാസ് പറഞ്ഞു. രക്ഷിതാക്കളെ വിളിച്ചുവരുത്തി യൂനിഫോമും പുസ്​തകങ്ങളും നൽകി. ചിലരുടെ വീട്ടിൽ എത്തിച്ചുനൽകി. പഠനത്തി​െൻറയും പ്രവേശനോത്സവത്തി​െൻറയും ലിങ്കുകൾ അയച്ചുവരികയാണെന്നും പ്രധാനാധ്യാപിക പറഞ്ഞു.

Tags:    
News Summary - Students from Nepal; Pallilamkara Government School is another level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.