ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ: ഫാക്ട് ജീവനക്കാരനെതിരെ കേസ്

കളമശ്ശേരി: കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽ ജോലി ശരിപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് യുവാവിൽനിന്ന് പണം തട്ടിയ കേസിൽ ഫാക്ട് ജീവനക്കാരനെതിരെ കേസെടുത്തു.

കമ്പനിയിലെ ക്ലാസ് ഫോർ ജീവനക്കാരൻ മന്മഥന് (50) എതിരെയാണ് ഏലൂർ പൊലീസ് കേസെടുത്തത്. പറവൂർ കോട്ടുവള്ളി സ്വദേശി സൂരജിൽനിന്ന് (41) 4.78 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.

ദിവസങ്ങൾക്ക് മുമ്പ് ജോലിക്കായി കരാറുകാരെ തേടി കമ്പനിക്ക് മുന്നിലെത്തിയ സൂരജ് മന്മഥനുമായി പരിചയപ്പെടുകയും കരാറുകാരുടെ നമ്പർ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാൽ, ജീവനക്കാരൻ യുവാവിൽനിന്ന് നമ്പർ വാങ്ങി ബന്ധപ്പെടാമെന്നറിയിച്ചു. പിന്നാലെ ഫോൺ വിളിച്ച് കാഷ്വൽ ലേബർ തസ്തികയിൽ ഒഴിവുണ്ടെന്ന വാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയുമായിരുന്നു.

ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് നൽകാനെന്ന പേരിലാണ് പണം വാങ്ങിയതെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്.

Tags:    
News Summary - Offering a job and extorting money: Case against fACT employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.