ക​ങ്ങ​ര​പ്പ​ടി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ വീ​ട്ടിലെ ക​ത്തി​ന​ശി​ച്ച സാ​ധ​ന​ങ്ങ​ൾ

ഇരുനില വീട്ടിൽ തീപിടിത്തം

കളമശ്ശേരി: നാലംഗ കുടുംബം താമസിച്ച ഇരുനില വീട്ടിൽ തീപിടിത്തം. പൊതുപ്രവർത്തകരുടെ അവസരോചിത ഇടപെടലിൽ കുടുംബം രക്ഷപ്പെട്ടു. കങ്ങരപ്പടി വട്ടപ്പരുത മുഗളിന് സമീപം ശ്രീകൃഷ്ണകൃപ വീട്ടിൽ രാജേഷിന്‍റെ കുടുംബമാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 6.15 ഓടെയാണ് അപകടം. ഐ.ടി ഉദ്യോഗസ്ഥനായ രാജേഷ് വീട്ടിലെത്തി താഴത്തെ നിലയിൽ ഭാര്യയും രണ്ട് മക്കൾക്കുമൊപ്പം വിശ്രമിക്കവെയാണ് മുകളിലത്തെ നിലയിൽ തീപിടിച്ചത്.

സംഭവം വീട്ടുകാർ അറിഞ്ഞിരുന്നില്ല. അതുവഴിപോയ രണ്ട് പെൺകുട്ടികൾ വീട്ടിൽനിന്ന് തീ ഉയരുന്നത് കണ്ടതിനെ തുടർന്ന് പ്രദേശത്തെ സി.പി.എം പ്രവർത്തകരെ അറിയിച്ചത് അനുസരിച്ച് അവർ ഉടൻ വീട്ടിലെത്തി വീട്ടുകാരെ അറിയിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.

അഗ്നിരക്ഷ സേനയെയും പൊലീസിനെയും വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാനായില്ല. പ്രദേശവാസികളുടെ സഹായത്തോടെ ബക്കറ്റിൽ വെള്ളമെത്തിച്ച് തീ അണക്കുകയായിരുന്നെന്ന് രാജേഷ് പറഞ്ഞു. വാഷിങ് മെഷീനടക്കം പലതും സൂക്ഷിച്ചിരുന്ന സ്റ്റോർ മുറിയിലായിരുന്നു തീപിടിത്തം. മുറിയുടെ വാതിലും അകത്തെ പുസ്തകങ്ങളും തുണികളും പ്ലാസ്റ്റിക് വസ്തുക്കളും കത്തിനശിച്ചു.

Tags:    
News Summary - fire broke out in a two-storey house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.