കളമശ്ശേരി: ടയർ ഉൽപാദന കമ്പനി അപ്പോളോ ടയേഴ്സിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് ജീവനക്കാർക്ക് പൊള്ളലേറ്റു. ഓപറേറ്റർമാരായ വർഗീസ് (53), കളമശ്ശേരി പുത്തലത്ത് വിശ്വനാഥൻ (54), ടെക്നിക്കൽ സൂപ്പർവൈസർ സാഗർ (30) എന്നിവരാണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ക്യൂറിങ്ങ് സെക്ഷനിൽ ടയർ നിർമാണത്തിനിടെ ബ്ലാഡർ പൊട്ടിത്തെറിച്ചാണ് അപകടം. ഇവരെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ടയർ ഇറക്കുന്നതിനിടെ ചൂടുവെള്ളം ശരീരത്തിൽ തെറിച്ചാണ് ജീവനക്കാർക്ക് പൊള്ളലേറ്റതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.