corected file. idd k s james 52 ktpna

idd k s james 52 ktpna ട്രാഫിക് എസ്.ഐ തൂങ്ങിമരിച്ചനിലയിൽ കട്ടപ്പന: ട്രാഫിക് എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന ട്രാഫിക് യൂനിറ്റിലെ ഗ്രേഡ് എസ്.ഐ വണ്ടന്മേട് രാജാക്കണ്ടം കുരിശുവീട്ടിൽ കെ.എസ്. ജെയിംസിനെയാണ് (52) വണ്ടന്മേട് പൊലീസ് ക്വാർട്ടേഴ്സ് വക സ്ഥലത്ത് മരത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്​. വണ്ടന്മേട് സി.ഐ വി.എസ്. നവാസിന്‍റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിന്​ ഇടുക്കി ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. വണ്ടന്മേട്, കമ്പംമേട്ട്​ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സുജ. മക്കൾ: സരുൺ, ജോൺ. ഫോട്ടോ. കെ എസ്. ജെയിംസ് . (52)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.