879 പേർക്ക് കോവിഡ്​

കൊച്ചി: സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 832 പേർ ഉൾപ്പെടെ 879 പേർക്ക് ബുധനാഴ്​ച ജില്ലയിൽ കോവിഡ്​ സ്ഥിരീകരിച്ചു. 36 പേരുടെ രോഗ ഉറവിടം അറിയില്ല. ആറ്​ ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. നിലവിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,882 ആണ്. ചൊവ്വാഴ്​ച 866 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: രായമംഗലം -40, തൃക്കാക്കര -33, കാഞ്ഞൂർ, മരട് -27, എടത്തല -26, നെടുമ്പാശ്ശേരി -25, കോതമംഗലം -20, ചൂർണിക്കര, തൃപ്പൂണിത്തുറ, മഞ്ഞപ്ര -19, തിരുവാണിയൂർ -18, തുറവൂർ, നോർത്ത്​ പറവൂർ, പിറവം -16, ഇടപ്പള്ളി, കുന്നത്തുനാട് -15, കളമശ്ശേരി, കുമ്പളം, കോട്ടുവള്ളി -13, കടവന്ത്ര -11, ആലങ്ങാട്, ആവോലി, ഉദയംപേരൂർ, പായിപ്ര, പാറക്കടവ്, മലയാറ്റൂർ നീലീശ്വരം, മുളന്തുരുത്തി -10. ബുധനാഴ്​ച 739 പേർ രോഗമുക്തി നേടി. 1088 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2222 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്​ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25,695 ആണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.