714 പേർക്കുകൂടി കോവിഡ്; 802 പേർക്ക് രോഗമുക്തി

കൊച്ചി: ജില്ലയിൽ 714 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 802 പേർ രോഗമുക്തരായി. 687പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 22 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. നാലുപേർ ആരോഗ്യപ്രവർത്തകരാണ്. ഒരാൾ കേരളത്തിന് പുറത്തുനിന്ന് എത്തിയയാളും. ഇതോെട ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,434 ആയി. 1602 പേരെകൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2020 പേരെ നിരീക്ഷണപ്പട്ടികയിൽനിന്ന്​ ഒഴിവാക്കി. 24,465 പേരാണ് ആകെ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 9028 സാമ്പിൾകൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൻെറ പ്രാദേശിക വിവരങ്ങൾ: നെടുമ്പാശ്ശേരി -24, ചെങ്ങമനാട് -20, കളമശ്ശേരി -19, തൃപ്പൂണിത്തുറ -19, പായിപ്ര -18, വടവുകോട് -18, കടവന്ത്ര -16, മഴുവന്നൂർ -15, ചോറ്റാനിക്കര - 14, കാലടി -13, തൃക്കാക്കര -13, പിറവം -13, മലയാറ്റൂർ നീലീശ്വരം -13, അങ്കമാലി -13, എറണാകുളം സൗത്ത് -12, പുത്തൻവേലിക്കര -11, ഫോർട്ട്കൊച്ചി -11, വൈറ്റില -11.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.