5676 പേർക്ക് കോവിഡ്​

കൊച്ചി: ജില്ലയിൽ ചൊവ്വാഴ്ച 5676 പേർക്ക് കോവിഡ്​ സ്ഥിരീകരിച്ചു. ഇതിൽ 4016 പേർക്ക്​ സമ്പർക്കം വഴിയാണ്​ പിടിപെട്ടത്​. 1639 പേരുടെ രോഗ ഉറവിടം അറിവില്ല. ആരോഗ്യപ്രവർത്തകരായ 20 പേർക്കും രോഗം ബാധിച്ചു. 9692 പേർ രോഗമുക്തി നേടി. പുതുതായി 6272 പേരെക്കൂടി ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 11,442 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്​ ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 50,764 ആണ്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 47,784 ആണ്. ജില്ലയിൽനിന്നും കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ, സ്വകാര്യമേഖലകളിൽനിന്നും 18,830 സാമ്പിൾകൂടി പരിശോധനക്ക്​ അയച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 58,71,899 ഡോസ് വാക്സിൻ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.