കോവിഡ് ചികിത്സ: ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയിൽ ഒഴിവുള്ളത് 735 കിടക്കകൾ *ചികിത്സയിലുള്ളത് 372 പേര്‍

കൊച്ചി: എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കോവിഡ്​ ബാധിതര്‍ക്കായി 735 കിടക്കകള്‍ ഒഴിവുണ്ടെന്ന്​ ആരോഗ്യവകുപ്പ്​. നിലവിൽ രോഗബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ 372 പേര്‍ ചികിത്സയിലുണ്ട്​. ആകെ 1107 കിടക്കകളാണ് കോവിഡ് ചികിത്സക്കായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 53 പേരാണു ചികിത്സയിലുള്ളത്. കോവിഡിനായി 67 കിടക്കകളാണ് ഇവിടെയുള്ളത്. അമ്പലമുകള്‍ കോവിഡ് ആശുപത്രിയില്‍ 500 കിടക്കകളുള്ളതില്‍ 118 പേര്‍ ചികിത്സയിലുണ്ട്. ആലുവ ജില്ല ആശുപത്രിയിലുള്ള 100 കിടക്കകളില്‍ 61 പേരാണു ചികിത്സയിലുള്ളത്. കൊച്ചി ഐ.എന്‍.എസ് സഞ്ജീവനിയില്‍ 37 പേര്‍ ചികിത്സയിലുണ്ട്. 181 കിടക്കകള്‍ ഇവിടെയുണ്ട്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ 15 കിടക്കകളാണ് കോവിഡ് ബാധിതർക്കായി മാറ്റിവെച്ചിരിക്കുന്നത്. 13 പേര്‍ ചികിത്സയിലുണ്ട്. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ 20 കിടക്കകള്‍ ഉള്ളതില്‍ അഞ്ചുപേരും അങ്കമാലി താലൂക്ക് ആശുപത്രിയില്‍ 30 കിടക്കകള്‍ ഉള്ളതില്‍ 18 പേരും ചികിത്സയിലുണ്ട്. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ 12 പേര്‍ ചികിത്സയിലുണ്ട്. 23 കിടക്കകള്‍ ഉണ്ട്. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 23 കിടക്കകളില്‍ അഞ്ചുപേര്‍ ചികിത്സയിലുണ്ട്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ഒരാളാണു ചികിത്സയിലുള്ളത്. 12 കിടക്കകള്‍ ഒഴിവുണ്ട്. ഇതുകൂടാതെ ബി.പി.സി.എല്‍ അമ്പലമുകള്‍ എഫ്.എല്‍.ടി.സിയില്‍ 19ഉം ടി.സി.എസ് ഹെല്‍ത്ത് കെയര്‍ എഫ്.എല്‍.ടി.സിയില്‍ 22 കിടക്കകളും എറണാകുളം സബ് ജയില്‍ എഫ്.എല്‍.ടി.സിയില്‍ 45 കിടക്കകളും ഒഴിവുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.