കുന്നത്തുനാട്ടിലെ വികസനത്തിന്​ 4.11 കോടി അനുവദിച്ചു

കിഴക്കമ്പലം: നിയോജക മണ്ഡലത്തിലെ പ്രധാന പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നവീകരണത്തിന്​ 3.56 കോടി അനുവദിച്ചതായി വി.പി. സജീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. പെരുമ്പാവൂര്‍-ആലുവ റോഡ് -20 ലക്ഷം, മണ്ണൂര്‍-വാളകം റോഡ് -22 ലക്ഷം, പഴങ്ങനാട് കപ്പേളപ്പടി എ.പി. വര്‍ക്കി റോഡ് -20 ലക്ഷം, ചേലക്കുളം-പുക്കാട്ടുപടി റോഡ് -20 ലക്ഷം, കുന്നുവഴി- കിഴക്കമ്പലം റോഡ് -25 ലക്ഷം, കിഴക്കമ്പലം-പാ​ങ്കോട് റോഡ് -25 ലക്ഷം, കോലഞ്ചേരി-കൊതുകാട്ടില്‍പീടിക പെരിങ്ങോള്‍ സണ്‍ഡേ സ്‌കൂള്‍ റോഡ് -20 ലക്ഷം, കുന്നുവഴി -കിഴക്കമ്പലം റോഡിൽ സംരക്ഷണഭിത്തി നിര്‍മാണം -25 ലക്ഷം, വിമല-കമൃത-കുന്നത്തോളി -മണ്ണൂര്‍ -ഐരാപുരം വളയന്‍ചിറങ്ങര -പരുത്തിവയല്‍പടി റോഡ് -40 ലക്ഷം, മാമല-വെണ്ണിക്കുളം -ചെമ്മനാട് -പാലാല്‍പ്പടി അത്താണി -വണ്ടിപ്പേട്ട - വെട്ടിക്കല്‍ റോഡ് -25 ലക്ഷം, പള്ളിക്കര-പഴന്തോട്ടം റോഡ് 20 ലക്ഷം, പട്ടിമറ്റം-പള്ളിക്കര റോഡ് - 48 ലക്ഷം, കോലഞ്ചേരി-പട്ടിമറ്റം റോഡ് 24 ലക്ഷം, പറക്കോട് -പാപ്പാറക്കടവ് റോഡ് -22 ലക്ഷം, എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതിനാല്‍ നിർമാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു. പെരിങ്ങാല-പുത്തന്‍കുരിശ് റോഡി​ൻെറ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. നെല്ലാട്-വീട്ടൂര്‍ റോഡ്, മഞ്ഞപ്പെട്ടി -പോഞ്ഞാശ്ശേരി റോഡ്, വിമല - കമൃത-കൂഴൂര്‍ റോഡ്, ചിത്രപ്പുഴ-പോഞ്ഞാശ്ശേരി റോഡുകളിലെ ബി.എം ബി.സി നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. കുന്നുവഴി-ചെമ്പറക്കി റോഡ്, പുക്കാട്ടു പടി -കിഴക്കമ്പലം റോഡുകളിലെ ബി.എം ബി.സി പ്രവൃത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണെന്ന് എം.എല്‍.എ പറഞ്ഞു. പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുഗള്‍ കണിച്ചിക്കുഴി ബൈലൈന്‍ രണ്ട് റോഡിന് 17.50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മഴുവന്നൂര്‍ പഞ്ചായത്തിലെ ചിറക്കല്‍ ചിറയുടെ നവീകരണത്തിന്​ 48 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെ.എല്‍.ഡി.സി മുഖേനയാണ് നവീകരണ പ്രവൃത്തികള്‍ നടപ്പാക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. അവഗണനക്കെതിരെ ഗ്രാമസഭയില്‍ പ്രമേയം പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ 14ാം വാര്‍ഡിനോട് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്ന വിവേചനത്തിനും അവഗണനക്കുമെതിരെ ഗ്രാമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. 2021-22 വര്‍ഷത്തെ പദ്ധതി രൂപവത്​കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത്തല സമിതികളില്‍നിന്ന്​ 14ാം വാര്‍ഡിനെ പൂര്‍ണമായും ഒഴിവാക്കിയ നടപടിയില്‍ ഗ്രാമസഭ പ്രതിഷേധം രേഖപ്പെടുത്തി. കെ.ഇ. അലിയാര്‍ പ്രമേയം അവതരിപ്പിച്ചു. വാര്‍ഡ് മെംബര്‍ പി.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനു അച്ചു ഉദ്ഘാടനം ചെയ്തു. കെ.എച്ച്. മുഹമ്മദ്കുഞ്ഞ്, ടി.ജി. പങ്കജാക്ഷന്‍, സക്കരിയ്യ പള്ളിക്കര, സുനി ചാക്കപ്പന്‍, ആയിഷ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമസഭ കോഓഡിനേറ്റര്‍ ബിനീഷ് കരട് പദ്ധതി വിശദീകരിച്ചു. മിനി രാജേന്ദ്രന്‍ സ്വാഗതവും ഷെരീഫ് ചായക്കാര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.