ആസ്റ്ററിന്‍റെ മൂന്നാം പാദ വരുമാനം 2650 കോടി

കൊച്ചി: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്​ 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ വാര്‍ഷിക വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ച. ഈ കാലയളവിലെ ഏകീകൃത വരുമാനം 19 ശതമാനം വർധിച്ച് 2650 കോടി രൂപയിലെത്തി. 'എബിറ്റ' 22 ശതമാനം വർധിച്ച് 409 കോടിയായി. ഇന്ത്യയിലെ വരുമാനം 34 ശതമാനം വർധിച്ച് 618 കോടിയിലെത്തി. 2021ലെ മൂന്നാം പാദവാര്‍ഷികത്തിലെ എട്ടു കോടി നഷ്ടത്തില്‍നിന്ന് 36 കോടിയുടെ ലാഭത്തിലേക്ക്​ ഉയർന്നു. ഒമിക്രോണ്‍ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇത്ര വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചത് അഭിമാനാര്‍ഹമാണെന്ന്​ ആസ്റ്റര്‍ ഡി.എം ഫൗണ്ടര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആഗോള നിലവാരം ഉറപ്പുനല്‍കുന്ന നിരവധി പ്രോജക്ടുകള്‍ക്ക് ഇതിനകം തുടക്കം കുറിച്ചു. മലപ്പുറം അരീക്കോട് സ്ഥാപിക്കുന്ന 300 കിടക്കകളുള്ള ആശുപത്രിയാണ് ഇതില്‍ ആദ്യത്തേത്. കാസർകോട്​ ജില്ലയില്‍ 140 കോടി ചെലവില്‍ 200 കിടക്കകൾ ഉള്‍ക്കൊള്ളുന്ന മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി രണ്ട്​ വര്‍ഷത്തിനകം ആരംഭിക്കും. ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ 100 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ബ്ലോക്കിന്റെ നിർമാണവും ഉടന്‍ ആരംഭിക്കും. 'വണ്‍ ആസ്റ്റര്‍' എന്ന ആപ്പിന്​ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന്​ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പനും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.