തംഹീദ്​-22 ജില്ലതല ഉദ്ഘാടനം

കൊച്ചി: കേരള അറബിക് ടീച്ചേഴ്​സ്​ ഫെഡറേഷൻ നടപ്പാക്കുന്ന പദ്ധതിയായ തംഹീദ്-22‍ൻെറ ജില്ലതല ഉദ്ഘാടനം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ നിർവഹിച്ചു. എസ്.എസ്.എൽ.സി വിജയശതമാനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാലയങ്ങളിലെ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യംവെച്ച്​ ജില്ല കമ്മിറ്റി നടപ്പാക്കുന്ന പദ്ധതിയാണ്. എസ്.എസ്.എൽ.സി പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഏറെ ആശ്വാസംപകരുന്ന പ്രവർത്തനമാണ് തംഹീദ് പഠനപരിപോഷണ പദ്ധതിയെന്ന്​ ഡി.ഡി.ഇ പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ എം.എം. നാസർ അധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ് സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി, സി.എസ്. സിദ്ദീഖ്, അഫ്സൽ കൊച്ചി, ഷമീർ പുതുപ്പാടി, കബീർ മൂവാറ്റുപുഴ എന്നിവർ സംസാരിച്ചു. photo- er thamheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.