പറവൂരിലെ റോഡുകളുടെ നവീകരണത്തിന് 200 ലക്ഷത്തിന്‍റെ ഭരണാനുമതി

പറവൂർ: കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്തി പറവൂർ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും പറവൂർ നഗരസഭയിലെയും പ്രധാന റോഡുകളുടെ നവീകരണത്തിനായി 200 ലക്ഷം രൂപക്കുള്ള ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതി നൽകിയശേഷം ടെൻഡർ നടപടികൾ സ്വീകരിച്ച് ഈ മഴക്കാലത്തിനുമുമ്പ്​ തന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കണമെന്ന് അതത് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.