റോഡുകളുടെ പുനർനിർമാണത്തിന് 111 ലക്ഷത്തി​െൻറ ഭരണാനുമതി

റോഡുകളുടെ പുനർനിർമാണത്തിന് 111 ലക്ഷത്തി​ൻെറ ഭരണാനുമതി പിറവം: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ക്ക് ദുരന്ത നിവാരണ വകുപ്പില്‍നിന്ന്​ 111 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. പിറവം മുനിസിപ്പാലിറ്റിയില്‍ 23,24 ഡിവിഷനില്‍ പാഴൂര്‍-ആറ്റുതീരം പാര്‍ക്ക് റോഡിന് 10 ലക്ഷം, രണ്ടാം ഡിവിഷനില്‍ ചിറക്കപ്പടി- സ്വിമ്മിങ് ​പൂള്‍ റോഡിന് 10 ലക്ഷം, 12ാം ഡിവിഷനില്‍ നിരപ്പ്-കുഴിക്കണ്ടത്തിപ്പടി റോഡിന് 10 ലക്ഷം തുടങ്ങിയ റോഡുകൾക്കാണ്​ തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.