ടൗണിന് മാത്രമായി 11 കെ.വി ലൈൻ സ്ഥാപിക്കും

കൂത്താട്ടുകുളം: 110 കെ.വി സബ്സ്റ്റേഷനില്‍നിന്ന്​ കൂത്താട്ടുകുളം ടൗണിലേക്ക്​ മാത്രമായി 11 കെ.വി ലൈന്‍ സ്ഥാപിക്കുമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. എം.എല്‍.എ ഉദ്യോഗസ്ഥരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയതി‍ൻെറ അടിസ്ഥാനത്തില്‍ ഇതി‍ൻെറ നിർമാണം ആരംഭിക്കാന്‍ തീരുമാനമായി. ഇലഞ്ഞി, ഇടയാര്‍ 11 കെ.വി ലൈനുകളെ കൂത്താട്ടുകുളം ടൗണില്‍ ഭൂഗര്‍ഭ കേബിളായി സ്ഥാപിക്കും. രണ്ടുകോടി ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ഇലഞ്ഞി, ഇടയാര്‍ ലൈനുകള്‍ ഭൂഗര്‍ഭ കേബിള്‍ ആക്കുമ്പോള്‍ നിലവിലുള്ള ഓവര്‍ഹെഡ് ലൈന്‍ ചാര്‍ജ് ചെയ്തു കൂത്താട്ടുകുളം ടൗണിലേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാന്‍ സാധിക്കും. ടൗണിലേക്ക്​ പുതിയ ഫീഡര്‍ ലൈന്‍ വരുമ്പോള്‍ നിലവിലുള്ള വൈദ്യുതി തടസ്സം കുറക്കാന്‍ സാധിക്കും. യോഗത്തില്‍ വൈദ്യുതി, പൊതുമരാമത്ത്, ജല വിഭവം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.