സിപ്പെറ്റ് സെൻററില്‍ വര്‍ഷത്തില്‍ 1000 പേര്‍ക്ക് പരിശീലനം -മന്ത്രി ഭഗവന്ത് ഖൂബ

സിപ്പെറ്റ് സൻെററില്‍ വര്‍ഷത്തില്‍ 1000 പേര്‍ക്ക് പരിശീലനം -മന്ത്രി ഭഗവന്ത് ഖൂബ കളമശ്ശേരി: കൊച്ചി സിപ്പെറ്റ് സൻെററില്‍ വര്‍ഷത്തില്‍ 1000 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖൂബ. ഏലൂരിലെ സിപ്പെറ്റ് കാമ്പസില്‍ പെട്രൊനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷ​ൻെറ സഹായത്തോടെ നൈപുണ്യം പദ്ധതിയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാർഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജോയൻറ്​ ഡയറക്ടർ കെ.എ. രാജേഷ്, ഫാക്ട് സി.എം.ഡി. കിഷോര്‍ റുങ്ത, യോഗനന്ദ റെഡ്ഡി, ആര്‍. ജീവന്‍ റാം എന്നിവര്‍ സംസാരിച്ചു. ER KALA 3 CIPET ഏലൂർ സിപ്പെറ്റ് സൻെററില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാർഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖൂബ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.