വീണ്ടും 1000 കടന്ന്​ കോവിഡ്​ ബാധിതർ

കൊച്ചി: ആശങ്ക കൂട്ടി ജില്ലയിൽ വെള്ളിയാഴ്​ചയും 1000 കടന്ന്​ കോവിഡ്​ ബാധിതർ. 1018 പേർക്കാണ്​ വെള്ളിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. 952 പേർക്ക്​ സമ്പർക്കം വഴിയാണ്​ രോഗം സ്ഥിരീകരിച്ചത്​. 56 പേരുടെ ഉറവിടമറിയില്ല. 10 ആരോഗ്യപ്രവർത്തകരും ഐ.എൻ.എച്ച്.എസിലെ അഞ്ചുപേരും വെള്ളിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 1005 പേർ രോഗമുക്തി നേടി. 825 പേരെകൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1341 പേരെ നിരീക്ഷണപ്പട്ടികയിൽനിന്ന്​ ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24,965 ആണ്. 152 പേരെ വിവിധ ആശുപത്രികളിലും എഫ്.എൽ.ടി.സികളിലും പ്രവേശിപ്പിച്ചു. 131 പേരെ ഡിസ്ചാർജ് ചെയ്തു. വെള്ളിയാഴ്​ച റിപ്പോർട്ട് ചെയ്ത പോസിറ്റിവ് കേസുകൾ ഉൾപ്പെടാതെ നിലവിൽ രോഗം സ്ഥിരീകരിച്ച്​ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,062 ആണ്​. കളമശ്ശേരി മെഡിക്കൽ കോളജ് 44, ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി 20, ജി.എച്ച് മൂവാറ്റുപുഴ 18, ഡി.എച്ച് ആലുവ എട്ട്​, പറവൂർ താലൂക്ക് ആശുപത്രി ഏഴ്​, പി.വി.എസ് 70, സഞ്ജീവനി 34, സിയാൽ 60, സ്വകാര്യ ആശുപത്രികൾ 755, എഫ്.എൽ.ടി.സികൾ 189, എസ്.എൽ.ടി.സികൾ 291, വീടുകൾ 8566. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,080 ആണ്. പരിശോധനയുടെ ഭാഗമായി സർക്കാർ-സ്വകാര്യ മേഖലകളിൽനിന്നായി 6613 സാമ്പിൾകൂടി അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.