കൊച്ചി തുറമുഖം ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ സമരത്തിന്​

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത 3700 ഓളം വിവിധ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ കൂലിവർധന ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നു. 15 വർഷമായി കൊച്ചി തുറമുഖത്ത് ക്ഷേമബോർഡ് നിലവിൽ വന്നിട്ട്. രണ്ടുവർഷം കൂടുമ്പോൾ 20 മുതൽ 25 ശതമാനം വരെ കൂലി വർധന ഉണ്ടാകുമെങ്കിലും കഴിഞ്ഞ തവണ തുറമുഖത്ത് തൊഴിൽ സംരംഭം നിലനിൽക്കുന്നതിന് വേണ്ടി യൂനിയന്റെ നിർദേശപ്രകാരം എട്ട് ശതമാനമായി കുറക്കുകയായിരുന്നെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിലാളികൾ ഇവിടെ ജോലി എടുക്കുന്നത് കരാറുകാരുടെ കീഴിലാണ്. അരി, ഗോതമ്പ്, സിമന്റ്, വളം, തേയില, കാപ്പി മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾ കുറഞ്ഞ കൂലിയിലാണ് ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് ക്ഷേമബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് കൂലി വർധിപ്പിച്ചിട്ടും കൊച്ചി തുറമുഖത്ത് ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്നും അനുകൂലമായ ഒരുതീരുമാനവും ക്ഷേമബോർഡ് ചെയർമാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു. തുറമുഖത്ത് ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത തേയില വിഭാഗത്തിലെ കമ്പനികൾ നേരിട്ട് നിയോഗിച്ച തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസം 10 ശതമാനം ശമ്പളവർധന നടപ്പാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.