കുടവും ചുമന്ന് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധം

കോതമംഗലം: കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലാതായതോടെ കുടവും ചുമന്ന് പഞ്ചായത്ത് ഓഫിസിലേക്ക് കോൺഗ്രസ്​ പ്രതിഷേധം. നെല്ലിക്കുഴി പഞ്ചായത്തിൽ കോടികൾ മുടക്കി നിർമിച്ച കുടിവെള്ള പദ്ധതികൾ നോക്കുകുത്തികളായി മാറിയതായി കോൺഗ്രസ് ആരോപിച്ചു. കുടിവെള്ള പദ്ധതികളിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഉടൻ പ്രവർത്തന സജ്ജമാക്കി വെള്ളമെത്തിക്കുക, പഞ്ചായത്ത് ഭരണക്കാരുടെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി സമരം സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗം എം.വി. റെജി അധ്യക്ഷത വഹിച്ചു. സമര പരിപാടി മണ്ഡലം പ്രസിഡന്‍റ്​ അലി പടിഞ്ഞാറേച്ചാലിൽ ഉദ്ഘാടനം ചെയ്തു . പരീത് പട്ടമ്മാവുടി, രഹന നൂറുദ്ദീൻ, വിനോദ് കെ. മേനോൻ, സത്താർ വട്ടക്കുട്ടി, ബഷീർ പുല്ലോളി, മീരാൻ കാമ്പാക്കുടി, സലിം പേപ്പതി, കെ.പി. കുഞ്ഞ്, എ.കെ. സുകുമാരൻ, അബ്ദുൽ സലാം മണിയാട്ടുകുടി, ഷൗക്കത്ത് പൂതയിൽ, കാസിം പാണാട്ടിൽ, ബഷീർ ഇട്ടിക്കുട്ടി, എൽദോസ് പുതീക്കൻ, അസീസ് പാറപ്പാട്ട്, റഫീഖ് മരോട്ടിക്കൽ, നൗഫൽ കാപ്പുചാലി, കെ.പി. ചന്ദ്രൻ, നാസർ മൂസാൻ എന്നിവർ സംസാരിച്ചു. EM KMGM 3 Darna കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച ധർണ മണ്ഡലം പ്രസിഡന്‍റ്​ അലി പടിഞ്ഞാറേച്ചാലിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.