ഫോർട്ട്​കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രസവശുശ്രൂഷ വിഭാഗം തുടങ്ങി

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിയിൽ വർഷങ്ങൾക്കുശേഷം പ്രസവ ശുശ്രൂഷ വിഭാഗം പ്രവർത്തനമാരംഭിച്ചു. ഒരു ഡോക്ടറാണ് നിലവിലുള്ളത്. കൂടുതൽ ഡോക്ടമാരെ എത്തിക്കുന്നതിലുള്ള പ്രയത്നത്തിലാണ് ആശുപത്രി അധികൃതരും ഡിവിഷൻ കൗൺസിലറും. മികച്ച രീതിയിൽ തന്നെ ലേബർ റൂമും പ്രസവാനന്തരം കിടത്തിച്ചികിത്സക്കുള്ള സൗകര്യവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. സാധാരണ ആശുപത്രിയിൽ പ്രസവാനന്തരം കിടത്തിച്ചികിത്സക്ക് ജനറൽ വാർഡാണെങ്കിൽ ഫോർട്ട്കൊച്ചിയിൽ ക്യൂബിക്ക് റൂമുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രസവത്തിനുമുമ്പ് കഴിയുന്നതിനും വാർഡ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള വാർഡും മികച്ച രീതിയിലാക്കി. ഡയാലിസിസ് ചെയ്യാനെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കായി വിശ്രമകേന്ദ്രവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. നേരത്തേ ദിനംപ്രതി ആയിരത്തോളംപേർ ഒ.പി വിഭാഗത്തിലെത്തിയിരുന്നിടത്ത്​ ഇപ്പോൾ ഗണ്യമായ കുറവുണ്ട്. സ്പെഷാലിറ്റി വിഭാഗങ്ങളില്ലാത്തതാണ് ഇതിനുകാരണം. അനസ്ത്യേഷ്യസ്റ്റി‍ൻെറ ഒഴിവ് നികത്തിയിട്ടില്ല. ശീതികരണ സംവിധാനങ്ങളുള്ള ശസ്ത്രക്രിയ തിയറ്ററുണ്ടെങ്കിലും സർജന്മാർ ഇല്ലാത്തതിനാൽ ഇത് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്‌. ഐസോലേഷൻ സംവിധാനവും ആശുപത്രിയിൽ ഒരുക്കാനുള്ള തയാറെടുപ്പിലാണ്. എം.ആർ.ഐ, സി.ടി സ്കാൻ സൗകര്യം വരെ തയാറാക്കുന്നതി‍ൻെറ ഭാഗമായി 5000 ചതുരശ്രയടി വിസ്തീർണത്തിൽ കെട്ടിടം ഉൾപ്പെടെ ഒരുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനായി ഹൈബി ഈഡൻ എം.പി ഒന്നരക്കോടി അനുവദിച്ചിട്ടുണ്ട്. ചിത്രം: ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിയിൽ ഒരുക്കിയ കുട്ടികളുടെ വാർഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.