കഞ്ഞിവഴിപാട് ആരംഭിച്ചു

കൂത്താട്ടുകുളം: കുംഭമാസത്തിലെ അശ്വതിഭരണി മഹോത്സവത്തിന്റെ ഭാഗമായി തിരുമാറാടി എടപ്രക്കാവിൽ . മധ്യകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കഞ്ഞിവഴിപാടാണ് തിരുമാറാടി എടപ്രക്കാവിലേത്. 18പറ അരിയുടെ വരെ കഞ്ഞി ഒരുദിവസം ഇവിടെ നിവേദിച്ചിട്ടുണ്ട്. എട്ട് കൂട്ടം വിഭവത്തോടെയാണ് നടക്കുന്നത്. നാനാദേശങ്ങളിൽനിന്ന് വരെ ഈ കഞ്ഞിവഴിപാടിന്​ ഭക്തർ എത്താറുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി കഞ്ഞിവഴിപാട് മുടങ്ങിയിരിക്കുകയായിരുന്നു. ഇന്നലെ കുഭമാസം ഒന്നാം തീയതി ആരംഭിച്ചു. മേടമാസം 10 വരെ കഞ്ഞിവഴിപാട് തുടരും. നാട്ടുകാർ ചേർന്നാണ് കഞ്ഞിവഴിപാടിനുവേണ്ട വിഭവങ്ങൾ ശേഖരിക്കുന്നത്. രാത്രി മുതൽ വിഭവങ്ങളുടെ ഒരുക്കം ആരംഭിക്കും. ഉച്ചയ്ക്ക് 12.45ന് ക്ഷേത്രം മേൽശാന്തി എത്തി കഞ്ഞിവഴിപാട് നിവേദിച്ചശേഷം സമർപ്പണം നടക്കും. ക്ഷേത്രത്തിലെ കഞ്ഞിവഴിപാടിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുൻ വർഷങ്ങളിലെ ഉത്സവദിവസങ്ങളിൽ 4000 പേർവരെ കഞ്ഞിവഴിപാടിനെത്തിയിട്ടുണ്ട്. ദിനംപ്രതി 1200 പേരോളം കഞ്ഞിവഴിപാടിന്​ എത്തുന്നുണ്ടെന്ന് ദേവസ്വം മാനേജർ പി.ആർ. മോഹനൻ നായർ പറഞ്ഞു. കെ.ഐ. സുധൻ, സന്തോഷ് ആചാര്യ, പി.പി. രാജേഷ്, കെ.വി. ശിവപ്രസാദ് എന്നിവർ കഞ്ഞിവഴിപാടിന് നേതൃത്വം നൽകി. ഫോട്ടോ: എടപ്രക്കാവിൽ നടന്ന കഞ്ഞിവഴിപാട് സമർപ്പണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.