സമൂഹം ഹൈസ്കൂളി‍െൻറ നവീകരണപ്രവർത്തനം ആരംഭിക്കും

സമൂഹം ഹൈസ്കൂളി‍ൻെറ നവീകരണപ്രവർത്തനം ആരംഭിക്കും പറവൂർ: 75 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള സമൂഹം ഹൈസ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കർമപദ്ധതി ആവിഷ്കരിച്ചതായി മാനേജ്മെന്‍റ്​ ഭാരവാഹി ജി. ചന്ദ്രശേഖരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികൾ കുറവായ ഇവിടേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും. ആദ്യഘട്ടത്തിൽ 36 ലക്ഷം രൂപ ചെലവിൽ സ്കൂളിന് മുൻവശത്ത് ഇരുഭാഗത്തുമായി വോളിബാൾ, ബാസ്കറ്റ് ബാൾ, ക്രിക്കറ്റ് പിച്ച്, ബാഡ്മിന്‍റൺ, ടെന്നിസ്, കബഡി കോർട്ടുകൾ ഒരുക്കും. പ്രധാന കവാടം ആർച് മാതൃകയിൽ നിർമിച്ച് പ്രധാന കെട്ടിടം വരെ ടൈൽ വിരിക്കും. ഇതോടെ വെള്ളക്കെട്ടിന് പരിഹാരമാകും. ഇവയുടെ നിർമാണവുമായി ബന്ധപ്പെട്ട് കാലങ്ങളായി ഉണ്ടായിരുന്ന 35 മരം മുറിച്ചുമാറ്റിയത് വലിയ വിമർശനമുയർന്നിരുന്നു. ഇതിന് പകരമായി 100 ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. പ്രധാനാധ്യാപിക എൻ.പി. വിജയലക്ഷ്മി, സീനിയർ അധ്യാപിക രമ ഗോപിനാഥ്, എസ്.ബി. ശ്രീകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. അപേക്ഷ ക്ഷണിച്ചു പറവൂർ: നന്ത്യാട്ടുകുന്നത്തെ ഖാദി ഗ്രാമോദ്യോഗ് ട്രെയിനിങ്​ സെന്‍ററിൽ മൂന്ന് മാസം ദൈർഘ്യമുള്ള ഡി.ടി.പി, ടാലി ആൻഡ്​ ഓട്ടോകാഡ് കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 1800 രൂപയാണ് ഫീസ്. ഫോൺ: 0484 2508232, 7012357963.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.