ക്രിസ്തീയ സ്ഥാപനങ്ങൾക്കെതിരായ അക്രമം: കേന്ദ്രസർക്കാർ മൗനം പാലിക്കുന്നു -എം.പി

മൂവാറ്റുപുഴ: ക്രിസ്തീയ സ്ഥാപനങ്ങൾക്കും പുരോഹിതർ ഉൾപ്പെടെ വിശ്വാസികൾക്കുനേരെയും നടക്കുന്ന ആക്രമണങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലായിടത്തും ചേർത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ക്രിസ്തീയ സ്ഥാപനങ്ങൾക്കെതിരെയും വിശ്വാസികൾക്കെതിരെയും 400ൽ അധികം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്​. ഭരണകൂടങ്ങൾ ഇത്തരം കേസുകളിൽ മൗനം പാലിക്കുകയും അക്രമികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. ബജ്റംഗ്ദൾ, വി.എച്ച്.പി തുടങ്ങി വലതുപക്ഷ തീവ്ര നിലപാടുള്ള സംഘങ്ങളാണ് ഈ അക്രമങ്ങളുടെ പിന്നിലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ ഇടപെടൽ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.