ഉംറ സംഘം തിരിച്ചെത്തി

നെടുമ്പാശ്ശേരി: രണ്ടുവർഷത്തെ ഇടവേളക്കുശേഷം കൊച്ചിയിൽനിന്ന്​ പോയ ആദ്യ ഉംറ സംഘം ഒമാൻ എയറിൽ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തി. കോവിഡ് നിയന്ത്രണങ്ങൾ ഉംറ നിർവഹണത്തിനും മദീന സന്ദർശനത്തിനും തടസ്സമായില്ലെന്ന് സംഘത്തെ നയിച്ച അബ്ദുൽ ജബ്ബാർ സഖാഫി പറഞ്ഞു. ക്വാറൻറീൻ വേണ്ടിവന്നില്ല. ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവാണെങ്കിൽ 'തവക്കൽ' ആപ്പിൽ പച്ച തെളിയും. പൊതു ഇടങ്ങളിൽ എവിടെയും പ്രവേശനത്തിന് ഇത് നിർബന്ധമാണ്. സംസം ജലം കൊണ്ടുവരാൻ എയർലൈനുകളിൽ അനുവാദമുണ്ടായിരുന്നില്ലെന്ന് തീർഥാടകർ പറഞ്ഞു. അഞ്ച്​ ലക്ഷദ്വീപുകാർ ഉൾപ്പെടെ 17 സ്ത്രീകളടങ്ങിയ 32 അംഗ സംഘത്തിലെ രണ്ടുപേർ മദീനയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ മടങ്ങിവന്നില്ല. രണ്ട് ദിവസത്തിനകം അവരും എത്തും. വിമാനത്താവളത്തിൽ പി.എ.എം. സലീം സഖാഫിയുടെ നേതൃത്വത്തിൽ തീർഥാടകർക്ക്​ സ്വീകരണം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.