ഹിജാബ് നിരോധനത്തിനെതിരെ ജി.ഐ.ഒ പ്രതിഷേധം

കൊച്ചി: 'ഹിജാബ് നിരോധനം: മുസ്​ലിം സ്വത്വം തന്നെയാണ് പ്രശ്നം' പ്രമേയത്തിൽ ജി.ഐ.ഒ കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ഗ്രാൻഡ് സ്ക്വയറിൽ നടന്ന പരിപാടിയിൽ സിറ്റി പ്രസിഡന്‍റ്​ റിസ്​വാന ഷിറിൻ അധ്യക്ഷത വഹിച്ചു. മഹാരാജാസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസർ ഡോ. റിം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തതകൾ മനസ്സിലാക്കിയാൽ മാത്രമേ ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂവെന്ന് അവർ പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി സമർ അലി മുഖ്യപ്രഭാഷണം നടത്തി. സിറ്റി വനിത വിഭാഗം ജില്ല സമിതി അംഗം സൽമ ഖലീൽ, ഡോ. ആസിയ ഇബ്റാഹീം, ലാമിയ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് റഫീഖ ജലീൽ സമാപനപ്രഭാഷണം നിർവഹിച്ചു. ആയിഷ മുഹ്സിന ഖുർആനിൽനിന്ന്​ അവതരിപ്പിച്ചു. ജില്ല സെക്രട്ടറി നിഹാല ഫൈറൂസ് സ്വാഗതവും സെക്ര​ട്ടേറിയറ്റ് അംഗം ഫർസാന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.