കണ്ണൂർ വി.സിയുടെ പുനർനിയമനം: അപ്പീലിൽ ഹരജിക്കാരുടെ വാദം തുടങ്ങി

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിനെതിരായ അപ്പീലിൽ ഹരജിക്കാരുടെ വാദം തുടങ്ങി. യു.ജി.സി ചട്ടമനുസരിച്ച് നിയമനത്തിന് സെലക്​ഷൻ കമ്മിറ്റി അനിവാര്യമാണെന്നും ഡോ. ഗോപിനാഥിന്​ പുനർ നിയമനം നൽകിയത് സെലക്​ഷൻ കമ്മിറ്റിയുടെ അനുമതിയില്ലാതെയാണെന്നും ഹരജിക്കാർ വാദിച്ചു. 60 വയസ്സ്​ കഴിഞ്ഞ അദ്ദേഹത്തെ വി.സിയായി നിയമിച്ചത് യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. ചൊവ്വാഴ്ച വാദം തുടരും. വി.സിയുടെ നിയമനവും പുനർനിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്നും ആദ്യ നിയമനത്തിനുള്ള നടപടിക്രമങ്ങൾ പുനർനിയമനത്തിൽ പാലിക്കണമെന്ന് വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തേ ഇവരുടെ ഹരജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.