കൊച്ചിൻ ദേവസ്വം ബോർഡ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് ശ്രീ വടക്കുംനാഥൻ പുരസ്കാരം, മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു. ക്ഷേത്രങ്ങളുടെ സമഗ്രപുരോഗതിക്കുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് ഏർപ്പെടുത്തിയ ശ്രീ വടക്കുംനാഥൻ പുരസ്കാരത്തിന് ഡോ. കെ.സി. പണിക്കരെയും ആറാട്ടുപുഴ പൂരത്തിന്‍റെ ഭാഗമായുള്ള മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്കാരത്തിന് സി.എസ്​. ഭരതനെയും തെരഞ്ഞെടുത്തു. ശ്രീ വടക്കുംനാഥൻ പുരസ്കാരം 25,000 രൂപയും ഫലകവും മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി സ്മാരക പുരസ്കാരം സ്വർണപ്പതക്കവും കീർത്തിഫലകവും പ്രശംസപത്രവും അടങ്ങുന്നതാണ്. ക്ഷേത്രങ്ങളുടെ വികസനത്തിനുപുറമെ ആന ചികിത്സയിലും പരിപാലനത്തിലുമുള്ള സേവനങ്ങൾ പരിഗണിച്ചാണ് ഡോ. കെ.സി. പണിക്കരെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ആറാട്ടുപുഴ പൂരം നടത്തിപ്പിലും ഏകോപനത്തിലും മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് സി.എസ്​. ഭരതൻ. ബോർഡ് പ്രസിഡന്‍റ്​ വി. നന്ദകുമാർ, മെംബർമാരായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.