കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍

പെരുമ്പാവൂര്‍: കഞ്ചാവു ചെടി നട്ടുവളര്‍ത്തിയ അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിലായി. എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ആസാം നാഗോണ്‍ ജില്ല അസികര്‍ റഹ്മാന്‍ (25) പിടിയിലായത്. അസമില്‍നിന്ന് ജോലിക്കെത്തി കണ്ടന്തറയില്‍ എടുത്ത വാടക വീട്ടുവളപ്പിലാണ് ചെടികള്‍ നട്ടുവളര്‍ത്തിയത്. 13 ചെടികള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. റെജി, പ്രിവന്റീവ് ഓഫിസർ കെ.എ. പോള്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പദ്മഗിരീശന്‍, ഗോപാലകൃഷ്ണന്‍ എന്നിവരും കുന്നത്തുനാട് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ ജോയി വര്‍ഗീസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു. em pbvr 2 Kanchavu Prethi Asikar Rahman അസികര്‍ റഹ്മാന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.